ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ധാരണയിലെത്തിയതിന് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനായി ഇന്ത്യയുമായി സൈനിക സഹകരണം ശക്തമാക്കണമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നിലപാടെടുത്തതായാണ് സൂചന.
Read Also: പ്രസവമായില്ലെ, ഇനി വിരമിക്കുമോ? ചോദ്യങ്ങള്‍ക്ക് സാനിയയുടെ ചുട്ട മറുപടി
ഇന്ത്യയില്‍ നിന്നുള്ള ഒരു സൈനിക ഉദ്യോഗസ്ഥനെയും സംഘത്തെയും ജാവേദ് ബജ്വ പാക് സൈനിക പരേഡിന് ക്ഷണിച്ചിരുന്നു. ഇന്ത്യയുമായി സൈനിക സഹകരണം ആവശ്യമാണെന്നും ഇതിനായി ചര്‍ച്ചകള്‍ നടത്താമെന്നും ബജ്വ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം അടുത്തിടെ സമാധാന ശ്രമങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ സമീപിച്ചെങ്കിലും തീവ്രവാദവും തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതും നിറുത്തിയാല്‍ മാത്രമേ ചർച്ചയുണ്ടാകൂ എന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.
Post Your Comments