KeralaLatest NewsNews

ബിജെപി ഓഫീസിന് മുന്നില്‍ ജിന്നയ്‌ക്കെതിരായ പോസ്റ്ററുകള്‍ കത്തിച്ചു

ബിജെപി ഓഫീസിന് മുന്നില്‍ ജിന്നയ്‌ക്കെതിരായ പോസ്റ്ററുകള്‍ കത്തിച്ചു. പോസ്റ്ററുകൾ കത്തിച്ചതിനു പിന്നിൽ മുസ്ലിം സംഘടനകളെന്നാണ് റിപ്പോർട്ട്. ലക്‌നൗവിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു പോസ്റ്ററുകൾ കത്തിച്ച് മുസ്ലിം സംഘടനകളുടെ പ്രതിഷേധം. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം വെച്ചതിനെതിരെ ബിജെപിയുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെയാണ് ഈ സംഭവം നടന്നത്.

പാകിസ്താന്‍ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ തൂക്കിയിരിക്കുന്നതിന്റെ പേരിലാണ് സംഘര്‍ഷം തുടങ്ങിയത് . മഹാത്മാഗാന്ധിക്ക് ഒപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാവാണ് മുഹമ്മദലി ജിന്നയെന്നും വിവാദങ്ങള്‍ അനാവശ്യമെന്നുമുള്ള പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി എംപി പ്രവീണ്‍ നിഷാദ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ എംപി യുടെ കോലം ബിജെപി കത്തിച്ചിരുന്നു.

ജിന്നയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ അകത്ത് നടത്തിയ അക്രമത്തില്‍ മൂന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 28 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വ്വലാശാലയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

സമരത്തിന് പിന്തുണയുമായി ജെഎന്‍യു,അലഹാബാദ് സര്‍വ്വകലാശാല, ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും രംഗത്തെത്തി. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിനും വിദ്യാര്‍ത്ഥികള്‍ കത്തയച്ചിരുന്നു. സര്‍വ്വകലാശാലയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞന തുടരുകയാണ് ഇപ്പോഴും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button