ഇന്ത്യ വികസനത്തിലേയ്ക്ക് എന്നു പറയുന്നവർ വെള്ളവും വെളിച്ചവുമില്ലാത്ത ഈ ഗ്രാമത്തെക്കുറിച്ച് അറിയാതെപോയി. 22 വർഷങ്ങളായി ഇതേ ഗതിയിൽ തുടരുന്ന ഈ ഗ്രാമത്തിൽ വിവാഹങ്ങൾ നടക്കാറില്ലായിരുന്നു. എന്നാൽ അടുത്തിടെ ഇവിടെ ഒരു വിവാഹം നടന്നു . ആ വിവാഹം ഒരു ചരിത്രമായി മാറുകയും ചെയ്തു.
രാജസ്ഥാനിലെ ധോല്‍പുരിലെ രാജ്ഘട്ട് ഗ്രാമത്തിലാണ് സംഭവം. പവന്‍ കുമാര്‍ എന്ന യുവാവാണ് 1996നുശേഷം ഗ്രാമത്തിൽ ഒരു വിവാഹം നടത്തിയത്. ഗ്രാമത്തിലെ ഒരാണ്‍കുട്ടിയുമായും തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ രക്ഷിതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല. അത്രമാത്രം പരിമിത സൗകര്യങ്ങളുള്ള തീര്‍ത്തും അവികസിത പ്രദേശത്താണ് ഗ്രാം നിലകൊള്ളുന്നത്. വൈദ്യുതി ബന്ധമോ നല്ല റോഡുകളോ ജീവിക്കാന്‍ വേണ്ടത്ര വെള്ളം പോലുമോ ഇല്ലാത്ത നാടാണിത്.
Read also:ദേശീയതാ സ്നേഹം ; ത്രിപുരയിൽ വാർത്താ ഭാഷ ഹിന്ദിയാക്കുന്നു
300 പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ 40 ഓളം ചെറിയ കുടിലുകൾ ഉണ്ട് . ഒരു പ്രൈമറി സ്‌കൂളും ഉപ്പുവെള്ളം ലഭിക്കുന്ന ഹാന്‍ഡ് പമ്പുമാണ് ഈ ഗ്രാമത്തിലെത്തിയ ഏക വികസനം.125 സത്രീകളുള്ള ഗ്രാമത്തില്‍ രണ്ട് പേര്‍ക്കു മാത്രമേ സ്വന്തം പേരു പോലും ശരിയായി എഴുതാനറിയൂ. ജീവിതത്തില്‍ ഇന്നേ വരെ ടിവിയോ ഫ്രിഡ്‌ജോ മറ്റ് വൈദ്യുതോപകരണങ്ങളോ കാണാത്തവരാണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍. ഇത്രമാത്രം ദുരിതം അനുഭവിക്കുന്നതുകൊണ്ടാവാം എത്രയും കാലം ഒരു വിവാഹംപോലും ഇവിടെ നടക്കാതെപോയത്.
Post Your Comments