കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ മുൻ ആലുവ റൂറൽ എസ്.പി എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തത്. കസ്റ്റഡി കൊലപാതകം നടക്കുമ്പോള്‍ എ.വി. ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. എ.വി ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
also read:വരാപ്പുഴ കസ്റ്റഡി മരണം ; സിഐ അറസ്റ്റിൽ
കേസില്‍ അറസ്റ്റിലായ സി.ഐ. ക്രിസ്പിന് സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിന് പുറമെ ശ്രീജിത്തിനെ അറസ്റ്റുചെയ്തതിന് ശേഷമുണ്ടായ ഫോണ്‍ രേഖകളെക്കുറിച്ചും അന്വേഷണം നടത്തും. കസ്റ്റഡി മരണം നടന്നതിനു ശേഷമുള്ള ഫോണ്‍ രേഖകളിലുള്‍പ്പെടെ കൃത്രിമം നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്
Post Your Comments