Latest NewsKeralaIndia

കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാർ: പി ടി തോമസ്

പിഎസ് സിയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം ആവശ്യമാണെനനും അദ്ദേഹം പറഞ്ഞു.

കൊച്ചി: കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാരാണെന്ന ആരോപണവുമായി പി.ടി.തോമസ്. ആരോപണങ്ങള്‍ പി.എസ് സിയെ തകര്‍ക്കാനാണെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ വസ്തുതകളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്നും പി.ടി.തോമസ് പറഞ്ഞു. പിഎസ് സിയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം ആവശ്യമാണെനനും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ കാലത്ത് 2007-08 ല്‍ എസ്‌ഐ സെലക്ഷനില്‍ ഭീകരമായ തട്ടിപ്പ് നടന്നു, 2013-14 ല്‍ ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനവും നല്‍കി. കേരളത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങളില്‍ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരാണെന്നും പി.ടി.തോമസ് ആരോപിച്ചു.എസ്.ഐ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്‌ പി.എസ്.സി 47 അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന് പി.ടി.തോമസ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button