Latest NewsKeralaNews

കഞ്ചാവ്‌കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: പാവറട്ടിയില്‍ കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കസ്റ്റഡിമരണക്കേസില്‍ ഇന്നലെ 3 എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും ഇന്നലെ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടു പേര്‍ കൂടി ഇന്ന് ഹാജരാകുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ഡൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് മൂവരും നല്‍കിയിരിക്കുന്ന മൊഴി. മര്‍ദ്ദിക്കുന്നത് തടഞ്ഞെന്നും സഹപ്രവര്‍ത്തകരില്‍ ചിലര്‍ മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോയെയെന്നുമാണ് അനൂപിന്റെ മൊഴി. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേര്‍ക്കെതിരെയും കൊലകുറ്റം ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.പ്രതിയെ കൊണ്ടുപോയ പാവറട്ടിയെ ഗോഡൗണില്‍ എത്തിച്ച് അറസ്റ്റിലായ മൂന്ന് പേരെയും തെളിവെടുപ്പ് നടത്തി. സാക്ഷി മൊഴികളില്‍ നിന്ന് ശ്രീജിത്ത് മര്‍ദ്ദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാളെ കേസില്‍ സാക്ഷിയാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button