നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ ഒന്നും നാലും പ്രതികളായ എസ്ഐ കെ.എ. സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികൾ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ട രാജ്കുമാറിനെ താൻ മർദ്ദിച്ചിട്ടില്ലെന്ന് എസ്ഐ സാബു കോടതിയിൽ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി താൻ സ്ഥലത്തില്ലായിരുന്നു. രാജകുമാറിനെ നെടുങ്കണ്ടം ആശുപത്രിയില്‍ എത്തിച്ചപ്പോൾ കാലിൽ മുറിവ് ഉണ്ടായിരുന്നതിനാൽ നടക്കാൻ കഴിഞ്ഞിരുന്നില്ല.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന മുറിവുകൾ എങ്ങനെ ഉണ്ടയായിയെന്ന് അറിയില്ലെന്നും സാബുവിന്റെ വക്കിൽ ജോസ് ജോര്‍ജ് കോടതിയിൽ വ്യക്തമാക്കി.
കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വാദം ശരിവച്ചാണ് കോടതി നടപടി. ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴികള്‍ ശേഖരിച്ചിട്ടുണ്ട്. ക്രൂര മര്‍ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
Post Your Comments