റിയാദ് : സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലുള്ള ഇളവ് ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് നിരക്ക് ഇളവ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കയറിയത്. യൂറോപ്പിന്‌റെ ‘ഷന്‍ഗന്‍ വിസ’ നിലവില്‍ പ്രാബല്യത്തിലുള്ള രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയേയും സൗദി ഇളവുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തത്. ഇതോടെ സൗദിയിലുളള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ആശ്വാസമാകുന്നത്. ഷന്‍ഗന്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്ന 26 രാജ്യങ്ങലിലുള്ളവര്‍ക്ക് അംഗങ്ങളായിട്ടുള്ള മറ്റ് രാജ്യങ്ങളിലേക്ക് പറക്കാം. ഈ രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയ്ക്കും നിരക്ക് ഇളവ് സ്വന്തം.
തീരുമാനം വന്നതോടെ മൂന്നു മാസത്തേക്കുളള സന്ദര്‍ശക വിസ അനുവദിക്കുന്നത് 305 റിയാലിനാണ്. മുന്‍പ് ഇതിന് 2000 റിയാല്‍ ഈടാക്കിയതോടെ വിസയുടെ വില്‍പനയില്‍ കാര്യമായ കുറവാണ് ഉണ്ടായത്. ഇത് സൗദിയുടെ പല മേഖലയേയും സാരമായി ബാധിച്ചിരുന്നു. ഇതോടെ മുന്‍പത്തേക്കാളും മൂന്നിലൊന്ന് ചിലവില്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് സൗദിയിലേക്ക് എത്താം.
Post Your Comments