പ്രായ ഭേദമന്യേ മിക്കവരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഉറക്കത്തില്‍ വായിലൂടെ ഉമിനീര്‍ ഒഴുകുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയിണ മുഴുവനും ഉമിനീര്‍ ഒഴുകിയിരിയ്ക്കും. ഇത് വലിയ പ്രശ്‌നമാണെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ ഇതിനെ ഭയക്കേണ്ടതല്ലെന്നും, വായില്‍ ഉമിനീര്‍ അധികമായി വരുന്നത് മികച്ച ദഹനത്തിനറെ ലക്ഷണമാണെന്നും വിദഗ്ധര്‍ പറയുന്നു.
ഉമിനീര്‍ കവിളിലും മറ്റും പറ്റി അലര്‍ജി ഉണ്ടാകുന്നുവെന്നും പലരും പരാതി പറയാറുണ്ട്. എന്നാല്‍ നെല്ലിക്ക ഇതിന് ഉത്തമ പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രി ഭക്ഷണ ശേഷം നെല്ലിക്ക പെടി അല്‍പം കഴിച്ചു കിടന്നാല്‍ ഉമിനീര്‍ അമിതമായി വരുന്നതിന് പരിഹാരമാകുമെന്നും വായില്‍ അണുക്കള്‍ ഉണ്ടാകുന്നത് കുറയുമെന്നുമാണ് വിദഗ്ദ്ധരുടെ പക്ഷം.
Post Your Comments