സ്വതന്ത്ര എം.എല്‍.എ ഭാരതീയ ജനത പാര്‍ട്ടിയില്‍(ബി.ജെ.പി) ചേര്‍ന്നു. വ്യാഴാഴ്ചയാണ് എം.എല്‍.എ ബാജെപി അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശിലെ സിയൊനി ജില്ലയിലെ സ്വതന്ത്രനായ എം.എല്‍.എ ദിനേഷ് റോയ് മോമനാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പിയുടെ മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ദിനേഷ് റോയ് ബിജെപിയില്‍ ചേര്‍ന്നത്.
തന്റെ ജില്ലയിലെ പുരോഗതിക്കായി മോദി ജിയും ശിവാര് ജിയും സഹായിക്കുമെന്ന് ഉറപ്പുണ്ട്. അതിനാലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. ചില പദ്ധതികളെ കുറിച്ച താന്‍ ശിവരാജുമായി സംസാരിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദിനേഷ് റോയ് പറഞ്ഞു.
Post Your Comments