Latest NewsIndiaNews

വേറെ വഴിയില്ല: ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം

കൊല്‍ക്കത്ത•തൃണമൂലിനെ നേരിടാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ ഒടുവില്‍ മുഖ്യശത്രുവായ ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം. നന്ദിഗ്രാമിലെ ജില്ലാ പരിഷത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ബി.ജെ.പിയും സഖ്യമായി മത്സരിക്കുന്നത്. തൃണമൂല്‍ ശക്തമായ ഇവിടെ സി.പി.എം തീര്‍ത്തും ദുര്‍ബലമായതോടെയാണ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കാന്‍ സി.പി.എം നേതാക്കള്‍ തീരുമാനിച്ചത്.

ബംഗാള്‍ അടക്കിവാഴുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണെന്ന് സിപിഎം പറയുന്നു. ബംഗാളിലെ പല പാര്‍ട്ടി ഓഫീസുകളും ഇപ്പോള്‍ തൃണമൂല്‍ ഓഫീസുകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. കുറെപ്പേര്‍ ബിജെപിയിലേക്കും പോയി. സിപിഎമ്മാകട്ടെ കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു. പതിറ്റാണ്ടുകളോളം ബംഗാള്‍ ഒറ്റയ്ക്കു ഭരിച്ച പാര്‍ട്ടി ഇപ്പോള്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ്.

തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും സി.പിഎമ്മിനു സാധിച്ചില്ല. ഇതോടെയാണു വിശാല പ്രതിപക്ഷ ഐക്യമെന്ന പുതിയ ആശയം സി.പി.എം മുന്നോട്ട് വച്ചത്. പ്രതിപക്ഷയോഗത്തിലേക്ക് ആദ്യം ക്ഷണിച്ചതും മുഖ്യശത്രുവായ ബിജെപിയെതന്നെ. കോണ്‍ഗ്രസും മറ്റ് ഇടതുപാര്‍ട്ടികളും നന്ദിഗ്രാമില്‍ സിപിഎം വിളിച്ചുചേര്‍ത്ത യോഗത്തിനെത്തി. പത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത വാര്‍ഡുകളില്‍ പരസ്പരം സാഹായിക്കാമെന്നു യോഗം തീരുമാനിച്ചു. മൂന്നുവാര്‍ഡുകളില്‍ എസ്.യു.സി.ഐ സ്ഥാനാര്‍ഥികളെ ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button