Latest NewsNewsIndia

ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍(59) ആണ് അന്തരിച്ചത്.

പാര്‍ട്ടിയുടെ ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി പദവി 12 വര്‍ഷത്തോളം അദ്ദേഹം വഹിച്ചിരുന്നു. 1990ലാണ് സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തി. മാര്‍ച്ച് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button