വാഷിംഗ്ടണ്‍: ആധാര്‍ സംവിധാനത്തെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ആധാര്‍ സംവിധാനത്തില്‍ സാങ്കേതിക പ്രശ്‌നങ്ങളില്ലെന്നും ഇന്ത്യയുടെ ആധാര്‍ സമ്പ്രദായം മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക ബാങ്കുമായി സഹകരിച്ച് ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞതായും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി. ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകനിയാണ് ഈ പദ്ധതിയ്ക്ക് വേണ്ടി ലോകബാങ്കിനെ സഹായിക്കുന്നതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
‘ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളാണ് ആധാറില്‍ അംഗമായിട്ടുള്ളത്. ഇത് ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക്ക് തിരിച്ചറിയില്‍ സംവിധാനമാണ്. എല്ലാ രാജ്യങ്ങളും ഈ രീതി അവലംബിക്കണം രാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും ഗുണമേന്മയുള്ള ഭരണ നിര്‍വഹണത്തിനും ഇത് സഹായകമാവും ബില്‍ ഗേറ്റ്സ് പറഞ്ഞു.
മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മാത്രം മൂല്യമുള്ളതാണ് ഇന്ത്യയുടെ ആധാര്‍ സാങ്കേതികവിദ്യയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments