ഭൂപ്രദേശം കണ്ടാല്‍ തനി “സ്‌കോട്ട്‌ലാന്റ്” എന്നാല്‍ ഇവിടെ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയുടെ യഥാര്‍ഥ പ്രകൃതി സൗന്ദര്യം. സ്ഥലം മറ്റെങ്ങുമല്ല കിഴക്കിന്റെ സൗന്ദര്യം ആഭരണമാക്കി മാറ്റിയ മേഘാലയയിലെ ഷില്ലോങ്ങാണ് സ്ഥലം.
ഇന്ത്യയിലെ ഏറ്റവും വലിയ ഹില്‍ സ്‌റ്റേഷനുകളിലൊന്നാണിവിടം. ശാന്തമായൊഴുകുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമൃദ്ധമായ സ്ഥലം. പുഴകള്‍ വജ്രം പോലെ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ പുഴയുടെ ആഴവും ഉരുളന്‍ കല്ലുകളും വരെ വ്യക്തമായി കാണാവുന്നത് കണ്ണിന് കുളിരേകുന്ന കാഴ്ച്ചയാണ്. ഇത്തരം പുഴകളിലൂടെ വഞ്ചിയില്‍ സഞ്ചരിക്കാനാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയം.
പൈന്‍ കാടുകളും, പച്ചപ്പ് വിരിയ്ച്ചു നില്‍ക്കുന്ന കുന്നുകളും, താഴ്‌വരകളും, പുല്‍മേടുകളുമെല്ലാം ചേര്‍ന്ന് സഞ്ചാരികള്‍ക്കായി വലിയ ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മികച്ച യാത്രാ സൗകര്യങ്ങളും താമസ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് ഇവിടെ ലഭ്യമാണ്. മേഘാലയയിലെത്തിയാല്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചകളുള്ളത് ഷില്ലോങ്ങിലാണ്.
ഷില്ലോങ് മലനിരകള്‍, എലിഫന്റാ വെള്ളച്ചാട്ടം, ബിഷ്പ്‌സ് വെള്ളച്ചാട്ടം, ലേഡി ഹൈദാരി പാര്‍ക്ക്, മാതാവിന്റെ കത്തീഡ്രല്‍, പോളാ മൈതാനം തുടങ്ങി കാഴ്ച്ചയുടെ ഒരു പരമ്പര തന്നെയുണ്ട് ഇവിടെ. ഇന്ത്യയിലെത്തുന്ന സഞ്ചാരികളില്‍ നല്ലോരു പങ്കും ഷില്ലോങ്ങ് സന്ദര്‍ശിക്കാതെ മടങ്ങാറില്ല.
മഴക്കാലമാണ് ഷില്ലോങ്ങിന്റെ സൗന്ദര്യം ഏറെ വര്‍ധിക്കുന്ന സമയം. ബോളിവുഡ് സിനിമകള്‍ക്കടക്കം കാഴ്ച്ചയുടെ വിരുന്നൊരുക്കിയ ഷില്ലോങ്ങില്‍ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും എത്തിച്ചേരുന്നത്.
Post Your Comments