യാത്രക്കാരില്‍ തണുപ്പിന്റെ നനുത്ത കുളിര്‍ മനസിലും മിഴിയിലും നല്‍കുന്ന സ്ഥലമാണ് ഗാങ്‌ടോക്ക്. സിക്കിം തലസ്ഥാനമായ ഈ പ്രദേശം കാഞ്ചന്‍ജംഗ മലനിരകള്‍ക്കടുത്ത് ഏറെ ആകര്‍ഷകമായ സൗന്ദര്യത്തോടെയാണ് നിലകൊള്ളുന്നത്. ഇവിടെയുള്ള സന്യാസ ആശ്രമവും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
ചുവന്ന കുപ്പായം ധരിച്ച ലാമമാരാണ് മറ്റൊരു കാഴ്ച്ച. ശാന്തമായ അന്തരീക്ഷവും ശുദ്ധമായ പ്രകൃതി വിഭവങ്ങളും കൊണ്ട് സമൃദ്ധമായ ഈ പ്രദേശത്ത് വന്നാല്‍ തിരികെ പോകുവാന്‍ തോന്നില്ല.
പഗോഡ കൊണ്ട് മേഞ്ഞ വീടുകളും ഹില്‍ സ്‌റ്റേഷന്റെ വശ്യമായ സൗന്ദര്യവും ഗാങ്‌ടോക്കിന്റെ പ്രകൃതിദത്തമായ മാറ്റ് കൂട്ടുന്നു. ഓര്‍ക്കിഡുകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയായതിനാല്‍ പൂക്കളുണ്ടാകുന്ന ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും ഇവിടെ സഞ്ചാരികളുടെ ഒഴുക്കാണ്. അഞ്ഞൂറിലധികം ഓര്‍ഡിഡ് ഇനങ്ങളാണ് ഗാങ്‌ടോക്കില്‍ കണ്ടു വരുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയുടെ സൗന്ദര്യം ഏറെ ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് ഇവിടം.
നാഗരികതയുടെ സൗകര്യങ്ങളും ഗ്രാമ ഭംഗിയുടെ നിറക്കാഴ്ച്ചകളും ഏറെ അനുഭവിക്കാന്‍ കൂടി കഴിയുന്ന സ്ഥലമാണ് ഗാങ്‌ടോക്ക്. സഞ്ചാരികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നതാണ് ഗാങ്‌ടോക്കിന്റെ മറ്റൊരു പ്രത്യേകത. കേബിള്‍ കാര്‍ റൈഡിങ്, ട്രക്കിങ്, മലകയറ്റം തുടങ്ങി വിനോദത്തിന്റെ കാണാപ്പുറങ്ങള്‍ ഏറെയുള്ള സ്ഥലമാണ് ഗാങ്‌ടോക്ക്.
Post Your Comments