Latest NewsNewsIndia

തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ്സിന് ജയിക്കാനാവാത്ത നിയോജകമണ്ഡലം

ഹൈദരാബാദ്: കോണ്‍ഗ്രസ്സിന് ഒരിക്കല്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത നിയോജക മണ്ഡലമുണ്ട്. ഇത്രയും നാള്‍ തെരഞ്ഞെടുപ്പ് നടന്നിട്ടും കോണ്‍ഗ്രസ്സിന് ഇവിടെ ജയിക്കാന്‍ സാധിച്ചിട്ടില്ല. കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ബെല്‍ഗൗം ജില്ലയിലെ ഖനപൂരിലാണ് കോണ്‍ഗ്രസ്സിന് വിജയം നേടാനാവാത്തത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ഇവിടെ കൂടുതലായും വിജയിക്കുന്നത്.

13 തെരഞ്ഞെടുപ്പുകള്‍ നടന്നതില്‍ എട്ട് പ്രാവശ്യവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. 1957ല്‍ മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ ബാലാജി ബിര്‍ജെയാണ് ജയിച്ചത്. 1962ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രല്‍ഹാദ് റമാണി ജയിച്ചു. 2008ലും ഇവര്‍ തന്നെയാണ് ജയിച്ചത്. 2008ല്‍ കോണ്‍ഗ്രസ്സിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി റഫീഖ് ഖടല്‍സാബ് കാണ്‍പുരിയെയാണ് പ്രല്‍ഹാദ് റമാണി തോല്‍പ്പിച്ചത്.

അടുത്ത അസംബ്ലി ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അരവിന്ദ് ചന്ദ്രകാന്ത് പാട്ടീലിനോട് റമാണി തോറ്റു. ഏഴ് പ്രാവശ്യം കോണ്‍ഗ്രസ്സായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എന്നാല്‍ ഇത് കര്‍ണാടകയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല.

ഇപ്രാവശ്യം കോണ്‍ഗ്രസ്സിനായി മത്സരിക്കുന്നത് ഡോ. അഞ്ജലി ഹേമന്ദ് നിംബല്‍ക്കറാണ്. ബിജെപിയുടെ വിതാല്‍ ഹലഗേക്കറും ജെഡിഎസിന്റെ നസിര്‍ ബെഗ്വാനും മത്സരിക്കുന്നുണ്ട്. കൂടാതെ ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button