Latest NewsKeralaNews

കേരള ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രിയ്ക്ക് വധഭീഷണി : സന്ദേശം അയച്ച യുവാവ് പിടിയില്‍

മലപ്പുറം: കേരളത്തില്‍ വാട്‌സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി . പ്രധാനമന്ത്രിയെ കൊല്ലുമെന്ന് വാട്‌സ്ആപ്പ് പോസ്റ്റിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഇതേതുടര്‍ന്ന്  കോഴിക്കോട് ജില്ലയിലെ പെരുമണ്ണ സ്വദേശിയായ ഷാഹുല്‍ ഹമീദ് (18) ആണ് പിടിയിലായത്.

വോയിസ് ഓഫ് യൂത്ത് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പ്രധാനമന്ത്രിക്കെതിരായ
വധഭീഷണി പോസ്റ്റ് ചെയ്തിരുന്നത്. കശ്മീര്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നടന്ന വാട്സ്ആപ്പ് ഹര്‍ത്താലിന് പിന്നിലും പ്രവര്‍ത്തിച്ചത് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ആയിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രവും വധിക്കണമെന്ന സന്ദേശവും ഉള്‍പ്പെടെയാണ് ഇയാളുടെ പോസ്റ്റ്.

വ്യാപക അക്രമം അരങ്ങേറിയ വാട്സ്ആപ്പ് ഹര്‍ത്താലിന്റെ ഉറവിടം പോലീസ് അന്വേഷിച്ച് തുടങ്ങിയപ്പോള്‍ ഹമീദ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ഗ്രൂപ്പില്‍ നിന്ന് വിടുകയും ചെയ്തിരുന്നു. എന്നാല്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പഴയ സന്ദേശം വീണ്ടെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button