Latest NewsKeralaNewsIndia

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്വേഷണം തീരുന്നതിന് മുൻപ് മൃതദേഹം സംസ്‌കരിക്കുന്നത് സംശയത്തോടെ കാണേണ്ടി വരും. മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ മറവുചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

READ MORE: ലിഗയുടെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ലിഗയുടെ ഭര്‍ത്താവ് ട്വിറ്റര്‍ വഴി നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും മറ്റും സംശയങ്ങള്‍ ദുരീകരിച്ച ശേഷമേ സംസ്കാരം നടത്താവൂ. ഇത്ര തിരക്കിട്ട് മൃതദേഹം ദഹിപ്പിക്കേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button