തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിദേശ വനിത ലിഗയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ എല്ലാവരെയും ശരിപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.
“പിണറായി സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കും എന്ന സൂചനയാണ് അശ്വതി ജ്വാലയ്ക്കതിരെ കേസെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന പൊലീസില്‍ ആര്‍ക്കും വിശ്വാസം ഇല്ലാതായിരിക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്നത് അധോലോക മാഫിയ കൂട്ടുകെട്ടാണ്. ഇക്കാര്യം നാട്ടില്‍ പാട്ടാണ്. കേരളം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ ജീവന്‍പോലും കാണില്ല എന്ന ദുസൂചനയാണ് ലിഗയുടെ കൊലപാതകം ലോകത്തിന് നല്‍കുന്ന സന്ദേശം. മര്‍ദ്ദനങ്ങളുടെയും കൊലപാതകങ്ങളുടെയും നാടായി കേരളം മാറി.”
“അക്രമത്തിനിരയായവര്‍ നീതി ലഭിക്കാന്‍ ഭരണാധികാരികളെയും ഉത്തരവാദിത്വപ്പെട്ടവരെയും കാണാന്‍ ചെന്നാല്‍ കൂടിക്കാഴ്ച പോലും അനുവദിക്കുന്നില്ല. ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചേദിപ്പോള്‍ വിസമ്മതിച്ചു. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കാണാന്‍ ചെന്ന മഹിജയെ റോഡിലൂടെ വലിച്ചിഴച്ചു. ഇതൊക്കെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്”- കുമ്മനം പറഞ്ഞു.
ജില്ലാപ്രസിഡന്റ് എസ് സുരേഷ് അദ്ധ്യക്ഷനായിരുന്നു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബിജു ബി നായര്‍, തോട്ടയ്ക്കാട് ശശി, മുക്കപാലംമൂട് രാധാകൃഷണന്‍, ചെമ്പഴന്തി ഉദയന്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Post Your Comments