തിരുവനന്തപുരം•കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണേറ്റുമുക്കിലെ ശാന്തികവാടം വൈദ്യുത ശ്മശാനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. ലിഗയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം, മൃതദേഹം ദാഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചിരുന്നില്ലെന്നാണ് സൂചന. ബി.ജെ.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. മൃതദേഹം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം തീരുന്നതിന് മുൻപ് മൃതദേഹം സംസ്‌കരിക്കുന്നത് സംശയത്തോടെ കാണേണ്ടി വരും. മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ മറവുചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലിഗയുടെ ഭര്‍ത്താവ് ട്വിറ്റര്‍ വഴി നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും മറ്റും സംശയങ്ങള്‍ ദുരീകരിച്ച ശേഷമേ സംസ്കാരം നടത്താവൂ. ഇത്ര തിരക്കിട്ട് മൃതദേഹം ദഹിപ്പിക്കേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments