കണ്ണിനും മനസിനും കുളിരായി നില്‍ക്കുന്ന പ്രകൃതി ഭംഗി. പ്രശാന്ത സുന്ദരമായ അന്തരീക്ഷം കൊണ്ട് സമൃദ്ധം. ഈ രണ്ടു അനുഗ്രഹങ്ങളും ഒന്നിച്ചു വരുന്ന ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളിലൊന്നാണിവിടം.
മറ്റെങ്ങുമല്ല പ്രകൃതീ ദേവിയുടെ തറവാടായ മിസോറായിലെ ഐസ്വാളാണ് സ്ഥലം. ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം കൂടുതലായുള്ള സ്ഥലമെന്ന പ്രത്യേകതയും ഈ പ്രദേശത്തിനുണ്ട്. സമാധാന അന്തരീക്ഷം ആഗ്രഹിച്ച് സഞ്ചാരത്തിന്റെ കാണാപ്പുറങ്ങള്‍ തേടുന്ന യാത്രക്കാരുടെ പറുദീസ തന്നെയാണിവിടം. ദിവസവും ഇവിടേയ്‌ക്കെത്തുന്ന വിദേശികളുടെ എണ്ണം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഐസ്വാളെന്നാല്‍ ഉയരങ്ങളില്‍ വസിക്കുന്നവരുടെ മണ്ണ് എന്നാണ അര്‍ഥം.
ട്രക്കിങ്ങ് പോലെ തന്നെ കുന്നില്‍ മുകളില്‍ ടെന്റ് കെട്ടി താമസിക്കാനും സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണിവിടം. കിഴക്കിനെ പൊതിഞ്ഞ് ട്വിറിയല്‍ നദി, പടിഞ്ഞാറന്‍ കാന്തി നിലനിര്‍ത്തി തവാങ് തടാകം ഇവയ്ക്കു പുറമേ പ്രകൃതി ഭംഗിയും സംരക്ഷണത്തിന്റെ കോട്ടയും തീര്‍ത്ത് ദുര്‍ത്ത്‌ലാന്‍ഡ് മലനിരകള്‍.
കുടുംബവുമൊത്ത് തിരക്കില്‍ നിന്നും ഒഴിഞ്ഞ് മനസമാധാനം തേടിയെത്തുന്ന കുടുംബങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങലില്‍ മുഖ്യ സ്ഥാനം ഈ പ്രകൃതി റാണിയുടെ കൈകളിലേക്കാണ്. ട്രെക്കിങ്ങിന് പറ്റിയ വനങ്ങളും ധാരാളമായി ഇവിടെയുണ്ട്. ആത്മീയതയ്ക്കും പേരുകേട്ട സ്ഥലമാണ് മിസോറാം.
ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളാണ് ഇവിടെ കൂടുതലും. 1984ല്‍ പണികഴിപ്പിച്ച സോളമന്റെ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്ന്. ഈ ക്ഷേത്രത്തിനുള്ളില്‍ ഒരേ സമയം 2000 പേര്‍ക്കും ക്ഷേത്ര പരിസരത്തുമായി 10000 പേര്‍ക്കും ആരാധന നടത്തുവാനുള്ള സൗകര്യമുണ്ട്. ചമ്പായ്, ടാംഡില്‍, വങ്താവങ് വെള്ളച്ചാട്ടം, തെന്‍സ്വാള്‍ എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.
Post Your Comments