ഐസ്വാൾ: മിസോറാമിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ശനിയാഴ്ച്ച രാവിലെയാണ് മിസോറാമിൽ കാട്ടു തീ പടർന്നു പിടിക്കാൻ ആരംഭിച്ചത്.
ലുങ്ക്ലെ, ലാംഗ്ത്ലായ് എന്നീ ജില്ലകളിലാണ് തീപിടുത്തമുണ്ടായത്. 10 ഗ്രാമങ്ങളാണ് ഇതുവരെ അഗ്നിക്കിരയായത്. ബിഎസ്എഫ്, അസം റൈഫിൾസ്, സംസ്ഥാന സർക്കാരിന്റെ ഫയർ ഫൈറ്റേഴ്സ് എന്നീ സേനകളുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
സേനകളുടെ ശ്രമഫലമായി തീ ഇടയ്ക്കൊന്ന് ശമിച്ചിരുന്നു. എന്നാൽ വീണ്ടും പൂർവ്വാധികം ശക്തിയോടെ തീ പടർന്നു പിടിക്കുകയാണെന്ന വിവരമാണ് പുറത്തു വരുന്നത്. വ്യോമസേനയും നിലവിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
Read Also: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണം; മൂന്ന് ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല
ജനവാസപ്രദേശത്തേയ്ക്ക് തീ പിടിക്കാൻ ആരംഭിച്ചതോടെ ഇവിടെ നിന്നും ആളുകളെ മാറ്റിയിരുന്നു. വലിയ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. ലാംഗ്ത്ലായ് ജില്ലയിലെ 12 വീടുകൾ കാട്ടുതീയിൽ കത്തി നശിച്ചു.
Post Your Comments