ഇന്ത്യ, ചൈന, ടിബറ്റന്‍ ഏരിയകളിലായി വിസ്തൃതമായി കിടക്കുന്ന ഒരു തടാകമാണ് പാങ്കോങ്ങ് സോ. ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 130 കിലോമീറ്റര്‍ നീളത്തിലും 7 കിലോമീറ്റര്‍ വീതിയിലും ഈ തടാകം പരന്ന് കിടക്കുന്നു.
തടാകത്തിനടുത്തുള്ള ഹരിതാഭയാര്‍ന്ന താഴ്വരയും, തിക്സി ഗ്രാമവും സന്ദര്‍ശകര്‍ക്ക് സന്തോഷം പകരുന്ന കാഴ്ചകള്‍ പ്രധാനം ചെയ്യുന്നു. പുരാതനമായ അനേകം ആശ്രമങ്ങള്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. പക്ഷി നിരീക്ഷകരെ ആകര്‍ഷിക്കുന്ന ബാര്‍ഹെഡഡ് ഗീസ്, സൈബീരിയന്‍ കൊക്ക്, കുളക്കോഴി തുടങ്ങി അനേകയിനം പക്ഷികളെ ഇവിടെ കാണാനാവും. ശൈത്യകാലത്ത് ഈ ഉപ്പുജലാശയം തണുത്തുറഞ്ഞ് കട്ടിയാവുമെന്നത് ഈ തടാകത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്.
ലേയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് പാങ്കോങ്ങിലെത്താം. ഒരു ഇന്നര്‍ലൈന്‍ പാസ് വാങ്ങി മാത്രമേ തടാകം സന്ദര്‍ശിക്കാനാവൂ. നിര്‍ണായകമായ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ അനുമതി തേടേണ്ടി വരുന്നത്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് വ്യക്തിപരമായി പാസ് ലഭിക്കുമ്പോള്‍ വിദേശികള്‍ക്ക് മൂന്ന് പേരുള്ള ഗ്രൂപ്പിനാണ് പാസ് നല്കുക. ഒരു അംഗീകൃത ഗൈഡും സന്ദര്‍ശകരെ വഴികാട്ടാനായുണ്ടാവും. ചെറിയ ഒരു ഫീസ് നല്കി ലെ ടൂറിസ്റ്റ് ഓഫിസില്‍ നിന്ന് ഈ പാസ് വാങ്ങാം. സുരക്ഷാകാരണങ്ങളാല്‍ തടാകത്തില്‍ ബോട്ടിംഗ് അനുവദിച്ചിട്ടില്ല.
Post Your Comments