കൊല്‍ക്കത്ത: വടക്ക് കിഴക്കന്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ഭീകര-വിഘടനവാദ പ്രവര്‍ത്തനങ്ങളുടെയും തോത് കുറഞ്ഞതായി ഇന്ത്യൻ സൈന്യം. വടക്ക് കിഴക്കന്‍ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കിഴക്കന്‍ മേഖലയുടെ ചുമതല വഹിക്കുന്ന ലഫ്. ജനറല്‍. അനില്‍ ചൗഹാൻ പറഞ്ഞു.
‘ആകെ വടക്ക് കിഴക്കന്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനത്തിന്റേയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും തോത് 12 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. അസം, അരുണാചല്‍, വടക്കന്‍ നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്ന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നന്നായി ക്ഷയിച്ചിട്ടുണ്ട്.’ ചൗഹാന്‍ വ്യക്തമാക്കി. അസമിലെ ബോഡോ പ്രശ്‌നങ്ങളുള്‍പ്പെടെ പരിഹാരമാകും വിധം ത്രികക്ഷി കരാര്‍ വളരെയധികം സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നതായി ചൗഹാന്‍ സൂചിപ്പിച്ചു
നാഗാ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പ് (എന്‍എന്‍പിജി), എന്‍എസ്‌സിഎന്‍(ഐഎം), വടക്ക് കിഴക്കന്‍ നാഗാലാന്റില്‍ സജീവമായ വിമത സേനാവിഭാഗം എന്നിവരുമായുള്ള ചര്‍ച്ചകള്‍ പ്രതീക്ഷ ഉണര്‍ത്തുന്നവയാണെന്നും ചൗഹാന്‍ വ്യക്തമാക്കി.
വടക്ക് കിഴക്കന്‍ മേഖലയിലെ ശൈത്യകാലം തുടരുന്നതിനാല്‍ പൊതുവെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളും താല്‍ക്കാലികമായി ശമിച്ചിരിക്കുകയാണെന്നും അനില്‍ ചൗഹാന്‍ ചൂണ്ടിക്കാട്ടി.
Post Your Comments