Latest NewsNewsIndia

ഭീതി വിതച്ച് മഴ:  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം

 

അസം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. പ്രളയത്തിൽ ഇന്നലെ മാത്രം നാല് മരണം സ്ഥിരീകരിച്ചു.  ഇതോടെ, ആകെ മരണം 14 ആയി. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.

343 ദുരിതാശ്വാസ ക്യാമ്പുകളിലായി എൺപത്തി ഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.യുടെ വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button