Jobs & VacanciesLatest News

ആര്‍.സി.സിയില്‍ ഈ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് ആകാൻ അവസരം. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് റിക്രൂട്ട്‌മെന്റ്. 24 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എഴുത്തുപരീക്ഷ,സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.

ഒബ്ജക്ടീവ് രീതിയിലായിരിക്കും എഴുത്ത് പരീക്ഷ. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, ഓങ്കോളജി നഴ്‌സിങ്, ഫണ്ടമെന്റല്‍സ് ഓഫ് നഴ്‌സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്, സൈക്കോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ് എന്നിവയുമായി ബന്ധപ്പെട്ടു 80 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റായിരിക്കും പരീക്ഷാസമയം.

എല്‍.ബി.എസ്. വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് നിര്‍ദിഷ്ട സ്ഥാനത്ത് ഒപ്പിട്ട് അപേക്ഷാഫീസിന്റെ ഡി.ഡി, സംവരണം/ പ്രായ ഇളവ് എന്നിവയ്ക്ക് അര്‍ഹതയുള്ളവര്‍ ഇതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ (ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍/ വില്ലേജ് ഓഫീസറില്‍നിന്നുള്ളള്ളതാവണം) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ തപാലില്‍ അയയ്ക്കണം. കവറിനുപുറത്ത് ‘APPLICATION FOR THE POST OF STAFF NURSE-Regional Cancer Centre’ എന്ന് എഴുതിയിരിക്കണം. (യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടൊപ്പം അയയ്ക്കേണ്ടതില്ല) കൂടാതെ ഡി.ഡിയുടെയും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടിന്റെയും ഫോട്ടോകോപ്പി എടുത്ത് സൂക്ഷിച്ചുവെക്കണം.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;lbskeralalbscentre

അവസാന തീയതി ; മെയ് 4

അയയ്ക്കേണ്ട വിലാസം: The Deputy Director-EDP, LBS Centre for Science & Technology, Palayam, Thiruvananthapuram- 69503

Also read ;നെഹ്​റു യുവകേന്ദ്രയില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button