Latest NewsKeralaNews

പുക വരുന്ന ഐസ്‌ക്രീമിനെക്കുറിച്ച് ആശങ്ക; സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക നിലനിൽക്കെ ഇവ വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം. ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മയാണ് നിർദേശം നൽകിയിരിക്കുന്നത്.

Read Also: വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത്

ഐസ്‌ക്രീമിലെ ഗ്യാസ് വയറ്റിനകത്തെത്തിയാല്‍ ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഐസ്‌ക്രീം നൂറു ശതമാനവും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും. അതിനാല്‍ കഴിക്കുന്നവര്‍ സ്വന്തം റിസ്‌ക്കില്‍ കഴിക്കണമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ വ്യക്തമാക്കി. ഗ്യാസ് പോയതിന് ശേഷമാണ് ഐസ്‌ക്രീം വയറിനകത്ത് എത്തുന്നതെങ്കില്‍ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ പറയുകയുണ്ടായി. പുകവരുന്ന ഐസ്‌ക്രീം കോഴിക്കോട് നഗരത്തില്‍ പ്രസിദ്ധമായി വരുന്നതിനിടെ ഇതിന്റെ സുരക്ഷയെക്കുറിച്ച് വിവിധ ഇടങ്ങളിൽ നിന്ന് ആശങ്ക ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button