Latest NewsNewsInternational

മോദി-ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് സൂചന

ബെയ്‌ജിങ്‌: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് സൂചന. ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾ വുഹാനില്‍ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയുണ്ടായി. ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ കൃത്യമായ ആശയവിനിമയത്തിന് നിര്‍ദേശം കൊടുക്കുമെന്നാണ് സൂചന. ദോക്ലാം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.

Read Also: യുവതിയെ ചുട്ടുകൊന്ന സംഭവം ; ഭർത്താവ് പിടിയിൽ

അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്ന സംയുക്തസംരഭത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് കൂടാതെ, രാജ്യാന്തരതലത്തിലും ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു ഈ കൂടിക്കാഴ്ച. മോദിയോടൊപ്പം ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ബെയ്ജിങ്ങിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാലെ തുടങ്ങിയവരും ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button