തൃശ്ശൂർ ; ചെങ്ങാലൂരിൽ യുവതിയെ ചുട്ടുകൊന്ന സംഭവം ഭർത്താവ് വിരാജു പിടിയിൽ. മുംബൈയിൽ നിന്നുമാണ് പിടിയിലായത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുതുക്കാട് എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതി ജീതു(29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചതിരിഞ്ഞു രണ്ടരയോടെയായിരുന്നു സ്വന്തം പിതാവും നാട്ടുകാരും നോക്കിനിൽക്കെ ഈ ക്രൂരകൃത്യം നടന്നത്.
കുടുംബശ്രീ സംഘത്തിൽനിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനാണു ജീതു അച്ഛനോടൊപ്പം കുണ്ടുകടവിൽ എത്തിയത്. കുടുംബശ്രീ യോഗം ചേർന്ന വീട്ടിൽനിന്നു പുറത്തേക്ക് ഇറങ്ങിയ ജീതുവിന്റെ തലയിലേക്ക് സമീപത്ത് ഒളിച്ചിരുന്ന വിരാജു പെട്രോൾ ഒഴിക്കുകയായിരുന്നു. അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടർന്ന് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി. ശേഷം ബിരാജു ഒരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
തീ ആളിപ്പടർന്നു റോഡിൽ വീണ ജീതുവിനെ അച്ഛനും ഇവർ വന്ന ഓട്ടോറിക്ഷാ ഡ്രൈവറും കൂടിയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിച്ചിരുന്നു. ബിരാജുവിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ലെന്ന് ജീതുവിന്റെ അച്ഛൻ ജനാർദ്ദനൻ നേരത്തെ പറഞ്ഞിരുന്നു. കുടുംബ വഴക്കിനെതുടർന്ന് ജീതു സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
Also read ; മകള്‍ നിന്ന് കത്തി, യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ല, ജീതുവിന്റെ അച്ഛന്റെ ചങ്ക് പൊട്ടുന്ന വാക്കുകള്‍
Post Your Comments