കുവൈറ്റ് സിറ്റി: ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പ്രവാസി പൗരൻന്മാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് ഖത്തര്‍ എയര്‍വേയ്സ്. കുവൈറ്റിൽ നിന്നുള്ള പൗരൻമാരെ തിരിച്ചു വിളിക്കാൻ ഫിലിപ്പീന്‍ സര്‍ക്കാർ തീരുമാനിച്ചതിന് പുറകെയാണ് ഖത്തര്‍ എയര്‍വേയ്സ് ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പൗരൻമാർക്ക് സൗജന്യ ടിക്കറ്റ് നൽകും എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
ALSO READ: കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു
സാമൂഹിക മാധ്യമങ്ങളിലും അറേബ്യന്‍ പത്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് വാർത്തകൾ നിഷേധിച്ച് ഖത്തര്‍ എയര്‍വേയ്സ് രംഗത്തെത്തിയത്. കുവൈറ്റും ഫിലിപ്പീന്‍സും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാന്‍ ഫിലിപ്പീന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments