KeralaLatest NewsNews

ചെങ്ങന്നൂരിലെ സി.പി.എം -കോൺഗ്രസ്സ് അവിഹിത കൂട്ടുകെട്ട് ജനം തിരിച്ചറിയും – ബി.ജെ.പി.

ആലപ്പുഴ•ചെങ്ങന്നൂരിൽ ബി.ജെ.പി വിജയം നേടിയാൽ തങ്ങളുടെ അസ്ഥിവാരം തകരും എന്ന് മനസിലാക്കിയ സി.പി.എം. കോൺഗ്രസ്സുമായി ഏതു വിധേനയും രഹസ്യകൂട്ടുകെട്ടുണ്ടാക്കി ബി.ജെ.പി. യെ പരാജയപെടുത്താൻ നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു. പാർട്ടി കോൺഗ്രസ്സിനു പോയ സഖാക്കൾ തിരിച്ചെത്തിയത് കോൺഗ്രസ്സ് പാർട്ടിയായിട്ടാണ്. അതിന്റെ തെളിവാണ് പാലക്കാട് നഗരസഭയിൽ കണ്ടതും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും.

പണമൊഴുക്കി പ്രചരണങ്ങൾ നടത്തിയിട്ടും മേൽകൈ നഷ്ട്ടപെട്ട സി.പി.എമ്മും കോൺഗ്രസ്സും ഇപ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. എന്നാൽ ഇതിനെയെല്ലാം ചെറുത്ത് ബി.ജെ.പി. ചെങ്ങന്നൂരിൽ വൻവിജയം നേടും. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് എന്നിരിക്കേ പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുകയും പേരുമാറ്റി അവതരിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നയം ജനങ്ങൾ തിരിച്ചറിയും.

ധനമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും,ഭക്ഷ്യമന്ത്രിയുടെയും ജില്ലയായ ആലപ്പുഴയിൽ പരമ്പരാഗത വ്യവസായങ്ങൾ എല്ലാം തകർത്ത ഇടതുസർക്കാർ കാർഷിക മേഖലയെ നാശത്തിലേക്ക് കൂപ്പുകുത്തിച്ചു. കയർ മേഖലയും നശിച്ചുകഴിഞ്ഞു. ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും നാശത്തിന്റെ വക്കിലാണ്. തീരദേശമേഖലയെ അവഗണിക്കുന്ന സർക്കാർ അവരുടെ പേരിൽ കോടികൾ അഴിമതി നടത്തുകയാണ്. ഇതിനെതിരെയാണ് ചെങ്ങന്നൂരിൽ ജനം വിധി എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button