പെരിയ: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പങ്കെടുത്ത ചടങ്ങിനിടെ വനിത പോലീസ് ഉദ്യോഗസ്ഥ തലചുറ്റി വീണു. കേനേദ്രസര്ഡവകലാശാലയിലെ ചടങ്ങിനിടെ ബേഡകം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷീനയാണ് വീണത്.
സദസ്സിന്റെ വി.ഐ.പി.നിരയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു. ഉപരാഷ്ട്രപതിയുടെ ഉദ്ഘാടനപ്രസംഗം അവസാനത്തിലേക്കെത്തുമ്പോഴായിരുന്നു സംഭവം. അഡീഷണല്‍ ഡി.ജി.പി. രാജേഷ് ദിവാനടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ ഓടിയെത്തി. സഹപ്രവര്‍ത്തകര്‍ അവരെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
കസേരയിലിരുന്നുകൊള്ളാന്‍ എ.ഡി.ജി.പി. നിര്‍ദേശിച്ചെങ്കിലും ഷീന സാധാരണനില വീണ്ടെടുത്തിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ എത്തി അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടുദിവസമായി കഠിനജോലിയിലായിരുന്നു ഉദ്യോഗസ്ഥ എന്നാണ് വിവരം. ശനിയാഴ്ച രാവിലെ സുരക്ഷാസംവിധാനത്തിന്റെ റിഹേഴ്സിലില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഞായറാഴ്ചയും നേരത്തേ ഡ്യൂട്ടിക്കെത്തി മണിക്കൂറുകള്‍ ഒരേ സ്ഥലത്ത് നില്‍ക്കേണ്ടിവന്നു.
Post Your Comments