ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ വാട്ട്‌സാപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ കോമിന്‌റെ രാജി. എന്നാല്‍ മറ്റു മേഖലകളിലേക്ക് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫേസ്ബുക്കിലൂടെ അറിയിച്ചു. യൂസര്‍മാരുടെ ഡേറ്റ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിയ്ക്ക് കാരണമായതെന്നും ആരോപണമുയരുന്നുണ്ട്.
എന്‍ക്രിപ്ഷനില്‍ ഉണ്ടായ ഗുരുതര വീഴ്ച്ചയാണ് രാജിക്ക് കാരണമെന്ന് വാഷിങ്ടന്‍ പോസ്റ്റില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഡേറ്റാ സുരക്ഷാ പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് കോമിന്‌റെ രാജി. കോം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അദ്ദേഹത്തിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നിരുന്നു. താങ്കളെ ഒരുപാട് മിസ് ചെയ്യുമെന്നും ലോകവുമായി ബന്ധപ്പെടാന്‍ താങ്കള്‍ ചെയ്ത കാര്യങ്ങളില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു സക്കര്‍ബര്‍ഗിന്‌റെ പോസ്റ്റ്.
Post Your Comments