ന്യൂഡല്‍ഹി: ആഗ്രയിലെ താജ്മഹലിന്റെ നിറം മാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് താജ്മഹല്‍ ആദ്യം മഞ്ഞനിറമാവുകയായിരുന്നു. ഇപ്പോഴത് തവിട്ടും പച്ച നിറവുമായെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തി താജ്മഹലിനുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും ലോകാത്ഭുതങ്ങളിലൊന്നായ ഈ മഹാസൗധം പ്രശ്‌നങ്ങള്‍ പരിഹരിച്ചു സംരക്ഷിച്ചു നിര്‍ത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് വിദഗ്ദരുണ്ടെങ്കില്‍ അവരെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ജസ്റ്റിസുമാരായ എം.ബി ലോകുറിന്റെയും ദീപക് ഗുപ്തയുടെയും ബെഞ്ച് ചൂണ്ടിക്കാട്ടി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയ്ക്കാണ് താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മേത്തയാണ് ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കൂടുതല്‍ വാദത്തിനായി മെയ് ഒമ്പതിലേക്ക് മാറ്റി.
Post Your Comments