Latest NewsIndiaNews

താജ്‌മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം: ഹൈക്കോടതിയിൽ ഹർജി

താജ്‌മഹലിലെ ഇരുപതോളം മുറികൾ പൂട്ടിയിട്ടിരിക്കുകയാണ്, ഇവിടെ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു

ഡൽഹി: താജ്‌മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. താജ്‌മഹലിലെ അടച്ചിട്ട 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്, ബിജെപി മീഡിയ ഇൻചാർജ് ഡോ. രജനീഷാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിൽ ഹർജി നൽകിയിരിക്കുന്നത്.

ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്‌മഹലിന്റെ അടച്ചിട്ട മുറികൾ തുറന്ന് പരിശോധിക്കുന്നതിനും അവിടെ, ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ഡോ. രജനീഷ് തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു.

ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണം അമേരിക്ക: പ്രസ്താവനയുമായി അല്‍ ഖ്വയിദ തലവന്‍

‘താജ്‌മഹലിലെ ഇരുപതോളം മുറികൾ പൂട്ടിയിട്ടിരിക്കുകയാണ്, ഇവിടെ ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. ഈ മുറികളിൽ, ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകൾ അറിയാൻ, ഈ മുറികൾ തുറക്കാൻ എഎസ്‌ഐയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ മുറികൾ തുറന്ന് എല്ലാ വിവാദങ്ങൾക്കും വിരാമമിടണം’, ഡോ. രജനീഷ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button