Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വമ്പൻ തൊഴിലവസരവുമായി ജിയോ

മുംബൈ ; വമ്പൻ തൊഴിലവസരവുമായി ജിയോ. “മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ 75,000 മുതല്‍ 80000 വരെ ആളുകളുകളെ ഇനിയും നിയമിക്കുമെന്ന് ”കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ സഞ്ജയ് ജോഗ് പറയുന്നു. ”രാജ്യവ്യാപകമായി ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 6000 കോളേജുകളുമായി നിലവില്‍ ജിയോ സഹകരിച്ചുവരുന്നുണ്ട്. ചില കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സിന് അനുയോജ്യമായ പ്രത്യേക കോഴ്‌സുകളും നല്‍കിവരുന്നു. ജിയോയുടെ സെയില്‍സ് സാങ്കേതിക മേഖലയില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 32 ശതമാനമാണെങ്കിൽ ഉന്നത പദവിയില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്ക് രണ്ട് ശതമാനം മാത്രമാണെന്നും, നിയമനങ്ങളൊക്കെ ശുപാര്‍ശകള്‍ വഴിയും സോഷ്യല്‍ മീഡിയ സഹായത്തോടെയും” നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read ;നെഹ്​റു യുവകേന്ദ്രയില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button