ബംഗളൂരു•15 മിനിറ്റ് സംസാരിക്കാന്‍ വെല്ലുവിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായടപ്പിക്കുന്ന മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുലിനെ ‘നാംദാര്‍’ എന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി കടലാസ് ഇല്ലാതെ ഏത് ഭാഷയിലും 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ താന്‍ 15 മിനിട്ട് സംസാരിച്ചാല്‍ അതിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കാണ് കർണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പരിഹാസം നിറഞ്ഞ മറുപടി നല്‍കിയത്.
കര്‍ണാടകത്തിലെ നിങ്ങളുടെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കടലാസില്‍ നോക്കിയല്ലാതെ 15 മിനിറ്റ് സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. നിങ്ങള്‍ക്ക് ഹിന്ദിയിലോ, ഇംഗ്ലീഷിലോ അല്ലെങ്കില്‍ നിങ്ങളുടെ മാതൃഭാഷ(ഇറ്റാലിയന്‍)യിലോ സംസാരിക്കാമെന്നും മോദി പറഞ്ഞു.
വീഡിയോ കാണാം
Post Your Comments