KeralaLatest NewsNews

ആസിഡ് ആക്രമണത്തിന് മുമ്പ് തിളച്ച വെള്ളം ഒഴിച്ചും വീടിന് തീയിട്ടും സുബൈദ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു

മലപ്പുറം: അവിഹിത ബന്ധം ആരോപിച്ച് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സുബൈദ നേരത്തെയും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആസിഡ് ആക്രമണത്തില്‍ മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീറാണ്(52) മരിച്ചത്. തുടര്‍ന്ന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സുബൈദ അറസ്റ്റിലാകുന്നത്.

സുബൈദയ്ക്ക് ഭര്‍ത്താവിനോടു വര്‍ഷങ്ങളായി കടുത്ത വിരോധം ഉണ്ടായിരുന്നു. ഇതിനു മുമ്പ് രണ്ടു പ്രാവശ്യം സുബൈദ ബഷീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒരു തവണ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു. മറ്റൊരു തവണ വീടിനു തീവയ്ക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിനെ ഒന്നു കൊന്നു തരമോ എന്നു സുഹൃത്തുക്കളോടും പരിചയക്കാരോടും ചോദിച്ചിരുന്നതായും പോലീസിനു മൊഴി ലഭിച്ചു. ഭര്‍ത്താവിനോടു വൈരാഗ്യം ഉണ്ട് എന്നു പല തവണ മക്കളോടും സുബൈദ പറഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു.

also read: ആരുമറിയാതെ ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കൊടുംക്രൂരത, സുബൈദയ്ക്ക് പിഴച്ചത് ഇവിടെ

സംഭവവുമായി ബന്ധപ്പെട്ട നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നാല്‍ ഒടുവില്‍ സുബൈദയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇവരെ കുടുക്കുകയായിരുന്നു.

20-ാം തിയതി ആക്രമണത്തിന് ഇരയായ ബിഷിര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ 22 നാണു മരിച്ചത്. ചൂടായിരുന്നതിനാല്‍ ജനലും വാതിലും തുറന്നിട്ടാണ് ഉറങ്ങിയത് എന്നും ഭര്‍ത്താവിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത് എന്നും ഇവര്‍ പോലീസിനു മൊഴി നല്‍കിരുന്നു. സംഭവത്തില്‍ നാലുപേരെ സംശയിക്കുന്നതായും ഇവര്‍ പോലീസിനോടു പറഞ്ഞു. രാത്രി 11 മണിക്കാണു ബഷിര്‍ ആക്രമണത്തിന് ഇരയായത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചത് വളരെ വൈകിയും. ആശുപത്രി സമീപം ആസിഡ് കുപ്പി സുബൈദ ഉപേക്ഷിക്കുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആസിഡ് വാങ്ങിയ കടയിലെ ജീവനക്കാരനും സുബൈദയെ തിരിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button