KeralaLatest NewsNews

ആരുമറിയാതെ ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കൊടുംക്രൂരത, സുബൈദയ്ക്ക് പിഴച്ചത് ഇവിടെ

മലപ്പുറം: ഭര്‍ത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭാര്യ സുബൈദ വളരെ ബുദ്ധി പൂര്‍വ്വമാണ് നീങ്ങിയത്. ആരുമറിയാതെ കൃത്യം നടത്തിയെങ്കിലും ഒരിടത്ത് സുബൈദയ്ക്ക് പിഴച്ചു. പൊള്ളലേറ്റ ബഷീറിനെ മലപ്പുറം വാറങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവരുമ്പോഴാണ് സുബൈദ ആസിഡ് ഒഴിഞ്ഞ കന്നാസ് ആശുപത്രിക്ക് മുന്‍പിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞതാണ് സുബൈദയ്ക്ക് വിനയായത്. ആസിഡ് വാങ്ങാനെത്തിയ സ്ത്രീയെ മഞ്ചേരിയിലെ കടക്കാരന്‍ തിരിച്ചറിയുകയും ചെയ്തു.

സംഭവദിവസം മഞ്ചേരിയിലെ കടയിലെത്തിയ സുബൈദ തന്നെയാണ് ആസിഡ് വാങ്ങിയത്. തുടര്‍ന്ന് രാത്രി 11 ന് കൃത്യം നടപ്പാക്കുകയും ചെയ്തു. ബഷീറും സുബൈദയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തു നിന്നൊരാള്‍ എത്തി ആസിഡ് ഒഴിച്ചതായിരുന്നു എന്നാണ് സംബൈദ പറഞ്ഞത്. അതേസമയം വീട്ടില്‍ നിന്നും ബഷീറിനെ ആശുപത്രിയിലാക്കാന്‍ പുലര്‍ച്ചെ രണ്ടു വരെ കാത്തിരുന്നത് എന്തിനാണെന്ന ചോദ്യത്തിന് സുബൈദയ്ക്ക് കൃത്യമായ മറുപടി പറയാന്‍ ഇല്ലായിരുന്നു.

also read: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി, പിടിയിലായ ഭാര്യയുടെ മൊഴികേട്ട് ഞെട്ടി പോലീസ്

52 കാരനായ ബഷീര്‍ മരിച്ച് ഏഴാം ദിവസമാണ് 48 കാരിയായ സുബൈദയാണ് കൊലയാളി എന്ന് പോലീസ് തിരിച്ചറിഞ്ഞത്. താമരശ്ശേരിയിലുള്ള മൂന്ന് പേരും മലപ്പുറത്തെ ഒരു പഴ വ്യാപാരിയും ഇതോടെ സംശയത്തിന്റെ നിഴലിലായി. നീണ്ട ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനാകില്ല എന്ന് വന്നതോടെയാണ് സുബൈദ പോലീസിന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തയ്യാറായത്. ഭര്‍ത്താവിനു പരസ്ത്രീ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

shortlink

Post Your Comments


Back to top button