Latest NewsGulf

സ്വദേശിവൽക്കരണം: പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കി ഈ ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി ; സ്വദേശിവൽക്കരണം പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കി കുവൈറ്റ്. 2022ന് അകം സ്വദേശിവൽക്കരണ പദ്ധതി പൂർത്തിയാക്കുമെന്നും, 2019 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം പിരിച്ചുവിടേണ്ട 3108 വിദേശികളുടെ പട്ടിക തയാറാക്കിയതായും പാർലമെന്റിലെ റിപ്ലേസ്മെന്റ് കമ്മിറ്റി അറിയിച്ചു. കൂടാതെ 2014നുശേഷം തൊഴിൽ ലഭിക്കുന്നതിനായി നോമിനേറ്റ് ചെയ്യപ്പെട്ട 75476 സ്വദേശികളുടെ പട്ടിക സിവിൽ സർവീസ് കമ്മിഷൻ പാർലമെന്റ് സമിതിക്ക് അയച്ചിട്ടുണ്ട്.

അതേസമയം അർഹരായ സ്വദേശികൾ ഇല്ലാത്തതിനാൽ 16,468 വിദേശികളെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിൽ ഈ കാലയളവിൽ നിയമിച്ചിട്ടുമുണ്ട്. 8156 സ്വദേശികൾ ഈ വർഷം ഏപ്രിലിൽ തൊഴിലിൽ പ്രവേശിച്ചു. വളരെ കുറച്ച് ദിവസത്തിനുള്ളിൽ നടന്ന ഏറ്റവും കൂടുതൽ സ്വദേശി നിയമനമായിരുന്നു അത്. പൊതുമേഖലയിൽ 256048 സ്വദേശികളും 78439 വിദേശികളുമാണ് ജോലി ചെയ്യുന്നത്. വിദേശികൾ 31362 പേർ വിദ്യാഭ്യാസമന്ത്രാലയത്തിലും 34789 പേർ ആരോഗ്യമന്ത്രാലയത്തിലും 2931 പേർ ഔഖാഫ് മന്ത്രാലയത്തിലുമാണ് ഉള്ളത്. എല്ലാ വകുപ്പുകളും ആറുമാസം കൂടുമ്പോൾ സ്വദേശികളെ നിയമിച്ചതു സംബന്ധിച്ച റിപ്പോർട്ട് പാർലമെന്റിനു സമർപ്പിക്കണമെന്ന നിർദേശം സമിതി നിരാകരിച്ചു.

Also read ; ദുബായ് സോളാര്‍ പാര്‍ക്ക് മൂന്നാം ഘട്ട നിര്‍മ്മാണത്തിന് ഗംഭീര തുടക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button