Latest NewsKeralaNews

സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കൂടാതെ വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി ജോത്സ്‌നക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മെയ് ഏഴ്, എട്ട് തീയതികളില്‍ അട്ടപ്പാടിയില്‍ നിന്നും വരാപ്പുഴയിലേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്.

Read Also: ആണവായുധ പ്രശ്‌നത്തിൽ ഇറാന് ദോഷകരമായ രേഖകൾ ഇസ്രായേൽ പുറത്തുവിട്ടു

അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി മെയ് അഞ്ചിനാണ് മലപ്പുറം ആലത്തിയൂരില്‍ നിന്നും താനൂരിലേക്ക് ബിജെപി മാര്‍ച്ച് നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. അതേസമയം സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് ഇത്തരം ആഹ്വാനങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് മുതിർന്ന നേതാക്കൾ മുൻപ് പ്രതികരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button