ഹിസ്ബുള്‍ മുജാഹിദ്ദിൻ തീവ്രവാദിയെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തി

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ‘സമീർ ടൈഗർ’ എന്നറിയപ്പെടുന്ന സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തി. മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും സൈന്യവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീറിനെ വധിച്ചത്.

Read also: അബുദാബിയിലെ തീപ്പിടിത്തത്തില്‍ നിന്ന് എട്ട് അംഗ ഇന്ത്യന്‍ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

സമീറിനോടൊപ്പം രാജ്പോര സ്വദേശി അഖ്വിബ് ഖാനും കൊല്ലപ്പെട്ടിരുന്നു. എ പ്ലസ് പ്ലസ് വിഭാഗത്തില്‍പെട്ട തീവ്രവാദിയാണ് സമീര്‍ ഭട്ട് . മാര്‍ച്ച്‌ 24 ടൈഗറിനെ അറസ്റ്റ് ചെയ്തെങ്കിലും അഞ്ച് ദിവസത്തിന് ശേഷം വിട്ടയക്കുകയും തുടർന്ന് അയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദിനില്‍ ചേരുകയായിരുന്നു. അതേസമയം തീവ്രവാദികളെ വധിച്ചതിനെ തുടര്‍ന്ന് സൈന്യവുമായി നാട്ടുകാര്‍ ഏറ്റുമുട്ടിയതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share
Leave a Comment