ഷാർജ: ആളുകളുടെ ശരീരം ഒഴികെയുള്ള പ്രദേശങ്ങളില്‍ നിർത്താതെ മഴ പെയ്യുന്ന ‘റെയിൻ റൂം’ സംവിധാനവുമായി ഷാർജ. ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനാണ് ഇത് ഒരുക്കിയിരിക്കുന്നത്. റെയിന്‍ റൂം’ എന്ന പേരിലുള്ള ഈ ഇന്‍സ്റ്റലേഷന്‍ ഷാര്‍ജ ഭരണാധികാരി ഷൈയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിർവഹിക്കുകയുണ്ടായി.
Read Also: ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതത്തിലേയ്ക്ക് ഒരു യാത്ര
1460 ചതുരശ്രമീറ്റര്‍ വിസ്തൃതിയാണ് മുറിക്കുള്ളത്. പല പാനലുകളില്‍ നിന്നാണ് 1200 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്ന് മുറിയിലേക്ക് വെള്ളമെത്തുന്നത്. ഇവിടെ നിന്ന് ആളുകൾക്ക് ഫോട്ടോയെടുക്കാം. നവീന വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഇവിടെ ഘടിപ്പിച്ചിട്ടുണ്ട്. ത്രീഡി മാപ്പ് ഉപയോഗിച്ച് താഴെ നില്‍ക്കുന്നവരുടെ ശരീരത്ത് ഒഴികെയുള്ള പ്രദേശങ്ങളില്‍ മഴ പെയ്യും. നിശ്ചിത ആളുകളെ മാത്രമേ മുറിയിൽ പ്രവേശിക്കുകയുള്ളു.
Post Your Comments