യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വൈവിധ്യമാര്‍ന്ന പക്ഷികളെ പരിചയപ്പെടുന്ന ഒരു യാത്ര ഇത്ര മനോഹരമായിരിക്കും. ദേശാടന കിളികള്‍ മുതല്‍ വംശ നാശ ഭീഷണിയുള്ള മറ്റനേകം പക്ഷികളുടെ സങ്കേതമാണ് ഭരത്പുര്‍ പക്ഷി നിരീക്ഷണ കേന്ദ്രം. ഇന്ടയിലെ ഏറ്റവും വലിയ ഈ പക്ഷി സങ്കേതം രാജസ്ഥാനിലാണുള്ളത്.
ഇരുപത്തി ഒന്‍പതു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഈ സങ്കേതം 1985മുതല്‍ യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ചൂടുകാലത്ത് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. തണുപ്പ് കാലങ്ങളില്‍ ഒരു മണിക്കൂര്‍ നേരത്തെ പ്രവേശനം അവസാനിപ്പിക്കും. അതായത് രാവിലെ ആറര മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ ആ കാലത്ത് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ. ചുരുങ്ങിയ ചിലവ് മാത്രമേ ഇവിടെ ഉണ്ടാകുന്നുള്ളൂ.
വെള്ളച്ചാട്ടത്തിന്റെ അടുത്തായതിനാല്‍ വൈവിധ്യമാര്‍ന്ന നിരവധി കാഴ്ചകള്‍ ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് ലഭിക്കും. കൂടാതെ ഒരു ശിവ ശേത്രവും ഈ സങ്കേതത്തിനടുത്തുണ്ട്.
Post Your Comments