യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രകൃതിയെ അടുത്തറിയുന്ന ഒരു മനോഹര യാത്ര ഈ അവധിക്കാലത്ത് പോകാന്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ തീരുമാനിച്ചു കൊള്ളൂ.. ഈ യാത്ര സിക്കിമിലേയ്ക്ക് !! മലകളുടെയും പര്‍വ്വതങ്ങളുടെയും താഴ്‌വരകളുടെയും ദേശീയോദ്യാനങ്ങളുടെയും ഒക്കെ നാട്ടില്‍ ഒരു അവധി ആഘോഷം. എന്നാല്‍ സഞ്ചാരികളുടെ ഇടയില്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു ഉള്ള അത്രയും പ്രശസ്തിയും പ്രചാരവും ഇതുവരെയും സിക്കിമിനു ലഭിച്ചിട്ടില്ല എന്നാല്‍ സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന മലനിരകള്‍ അവര്‍ക്കായി അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്.
രാവംഗ്ലാ
പ്രശസ്ത മലനിരകളായ ഗാംഗ്‌ടോക്കിന്റെയും പെല്ലിങ്ങിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന രാവന്‍ഗ്ലാമലനിരകള്‍ സുദ്രനിരപ്പില്‍ നിന്നും ഏകദേശം ഏഴായിരം അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിയുടം മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഭംഗി ഇവിടെ വന്നാല്‍ അനുഭവിക്കാം.
ടെമി എന്നു പേരായ തേയിലത്തോട്ടങ്ങളുടെ പേരിലണ് ഇവിടം കുറച്ചുകൂടി പ്രശസ്തമായിരിക്കുന്നത്. മഞ്ഞു പുതച്ചു നില്‍ക്കുന്ന താഴ്വരകളും വിദൂരതയിലേക്കുള്ള കാഴ്ചകളും പച്ച പുതച്ചു നില്‍ക്കുന്നചുറ്റുപാടുകളും ചേര്‍ന്ന് ഈ പ്രദേശത്തെ സിക്കിമില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഇതിനടുത്തു തന്നെയാണ് പ്രശസ്തമായ പല ബുദ്ധാശ്രങ്ങളും സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലങ്ങളില്‍ ഈ ഹില്‍ സ്റ്റേഷന്റെ മുകള്‍ഭാഗം വിവിധ തരത്തിലുള്ള പുഷ്പങ്ങളാല്‍ നിറയുന്നത്മറ്റൊരു മനോഹരാമായ കാഴ്ചയാണ്. ഇക്കര്യത്താല്‍ വ്യത്യസ്തങ്ങളും ഹിമാലയത്തില്‍ മാത്രംകാണപ്പെടുന്നതുായ ഒട്ടേറെ പക്ഷികള്‍ ഇവിടെ എത്താറുണ്ട്. അതിനാല്‍ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.
ഫൊടോങ്
ഗാംഗ്‌ടോക്കില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊര മനോഹരമായ ഇടമാണ് ഫൊടോങ്. വളരെ എളുപ്പത്തില്‍ ചെന്നെത്താവുന്ന ഇടമായതിനാല്‍ തന്നെ പ്രദേശവാസികളടക്കം ഒട്ടേറെ ആളുകള്‍ ഇവിടെ എത്താറുണ്ട്. രാവന്‍ഗ്ലയെ പോലെ തന്നെ ഇവിടെയും ധാരാളം ആശ്രങ്ങളുണ്ട്.
നാംചി
ഗാംടോക്കില്‍ നിന്നും 80 കിലോീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാംചി സിക്കിമിന്റെ തെക്കു വശത്താണ് ഉള്ളത്. മലകളും താഴ്വരകളും നിറഞ്ഞു നില്‍ക്കുന്ന നാംചി ബുദ്ധ മത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്. എല്ലാ തരത്തിലും പ്രത്യേകിച്ച് ചരിത്രത്തിലും പ്രകൃതി ഭംഗിയിലും ഒരുപോലെ താല്പര്യുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് ഇത്. ഗാംങ്‌ടോക്കില്‍ നിന്നും റോഡ് മാര്‍ഗം എത്തിപ്പെടാന്‍ സാധിക്കുന്ന ഇവിടെ മനോഹരങ്ങളായ കാഴ്ചകള്‍ ഒട്ടേറെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
Post Your Comments