ചെങ്ങന്നൂര്‍: കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായതോടെ അത് അട്ടിമറിക്കാന്‍ സിപിഎം കോണ്‍ഗ്രസ്സിന്റെ സഹായം തേടുകയാണെന്നും കോടിയേരിയുടെ പ്രസ്താവന ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.
Read Also: വണ്‍പ്ലസ് 6 വിപണിയിലേക്ക്; സവിശേഷതകൾ ഇവയൊക്കെ
എന്ത് വിലകൊടുത്തും ബിജെപിയെ തോല്‍പ്പിക്കണമെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എടുത്ത തീരുമാനം. ഇതിനായി കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുന്നതിലും തെറ്റില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. പാലക്കാട് നഗരസഭയില്‍ ഇരുമുന്നണികളും തമ്മില്‍ നടന്ന ധാരണ ഇതിന് പ്രധാന തെളിവാണെന്നും ചെങ്ങന്നൂരിലെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് ബിജെപിക്കൊപ്പം നില്‍ക്കുമെന്നും എം.ടി രമേശ് പറയുകയുണ്ടായി.
Post Your Comments