Latest NewsKeralaNews

കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട വര്‍ക്കല ഇടവ കരിനിലക്കോട് വിഎസ് ഭവനില്‍ ബിജോയിയുടെ ഭാര്യ ശോഭയാണ് (38) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇതോടെ ചികിത്സാപ്പിഴവാണ്‌ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Read Also: 180 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി

ഒരു വർഷം മുൻപ് നടന്ന അപകടത്തിലാണ് ശോഭയ്ക്ക് കാലിന് പരിക്കേറ്റത്. അന്ന് കാലിനിട്ട സ്റ്റീൽ നീക്കം ചെയ്യാനാണ് ഇവർ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും വിജയകരമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഓപ്പറേഷനുശേഷം യുവതിക്കു ശ്വാസംമുട്ടലും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഐസിയുവിലേക്കു മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. അനസ്തീസിയയ്ക്കായി ഉപയോഗിച്ച ഇഞ്ചക്ഷന്റെ ഡോസ് കൂടിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button