ആലപ്പുഴ: കല്യാണത്തിന് പങ്കെടുക്കാന്‍ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയ്ക്ക് പിന്നിൽ. പള്ളാത്തുരുത്തി മുക്കവലയ്ക്കല്‍ പുത്തൻവീട്ടില്‍ അജ്മല്‍ ഷാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്.
READ ALSO: മഹാരാഷ്ട്രയിലെ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചത് 27 പേർ! രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ഭരണകൂടം
ഉച്ചയ്ക്കു 1.30 ന് ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് അജ്‍മല്‍ ഷാജി രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
Post Your Comments