Latest NewsKeralaNews

ഫാൻ പൊട്ടി തലയിൽ വീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു: 5 തുന്നിക്കെട്ട്

പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറ‍ഞ്ഞു.

ആലപ്പുഴ: ഫാൻ പൊട്ടി തലയിൽ വീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ.അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് സംഭവം. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 നായിരുന്നു അപകടം. ആശുപത്രിയിലെ നിരീക്ഷണ മുറിയിലെ ഫാനാണ് പൊട്ടിവീണത്. ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് വന്നത്.

ആശുപത്രിയിലെ നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപത്ത് നിൽക്കുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലിയ ശബ്ദത്തോടെ അജേഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

അതേസമയം, പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറ‍ഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി നഗരസഭാധ്യക്ഷ രംഗത്തെത്തി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഫാൻ ഉൾപ്പെടെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും പരിശോധിക്കുമെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ് പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button