Latest NewsKeralaNews

അഴിമതിക്കാരെ തുടച്ചുനീക്കാന്‍ ഒരുങ്ങി ഇടതുപക്ഷ സര്‍ക്കാര്‍

 

അടിമാലി: അഴിമതിക്കാരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.

അഴിമതി മുക്ത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ചില തലങ്ങളില്‍ അഴിമതി നിലനില്‍ക്കുന്നു. ഇത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .കേരള എന്‍ജിഒ യൂണിയന്റെ 55-ാം സംസ്ഥാന സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസത്തെ സമ്മേളനം മെയ് ഒന്നിന് സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button